ദില്ലി : മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്‌മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്‌ചക്കുള്ളില്‍ ആരംഭിക്കും. രാജ്യവ്യാപകമായി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക.സെപ്‌തംബര്‍ 18 ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 70 വയസ്സും അതിന് മുകളിലുള്ളവരെയും ചേര്‍ത്ത് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്.
ആര്‍ക്കൊക്കെ അംഗമാകാം
70 വയസോ അതിന് മുകളിലോ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ ചേരാന്‍ യോഗ്യരായവര്‍ ആയുഷ്‌മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പിഎംജെവൈ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കേണ്ടതുണ്ട് .പ്രായം സ്‌ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണ്. നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി പ്രതിവര്‍ഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. രജിസ്‌ട്രേഷനും കൈവൈസി നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ ചേര്‍ന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടനെതന്നെ ആരോഗ്യ പരിരക്ഷ ലഭിക്കും.
60ശതമാനം വിഹിതം കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
പദ്ധതി ചെലവിന്റെ 60ശതമാനം വിഹിതം കേന്ദ്ര സര്‍ക്കാരും . 40 ശതമാനം വിഹിതം സംസ്‌ഥാന സര്‍ക്കാരും വഹിക്കും. നീതി ആയോഗ് സമിതിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്രത്തിന്റെ പ്രീമിയം വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. .പ്രാരംഭ ചെലവുകള്‍ക്കായി 3,437 കോടി രൂപ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഒരാള്‍ക്ക് 1,102 രൂപയാണ് വാര്‍ഷിക പ്രീമിയം.
രജിസ്‌ട്രേഷന്‍ പ്രഖ്യാപനം 23ന് .
രജിസ്‌ട്രേഷന്‍ ഔദ്യോഗികപ്രഖ്യാപനം . 23ന് രാവിലെ ഉണ്ടാകുമെന്നാണ് സൂചന. ഡിജിറ്റല്‍സേവന, പൊതുസേവന കേന്ദ്രങ്ങള്‍ ((സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍,വഴിയും രജിസ്‌ട്രേഷന്‍ സാധ്യമായേക്കും. ആയുഷ്‌മാന്‍ ഭാരതിനെ സംസ്‌ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (കാസ്‌പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. .
ആര്‍ക്കൊക്കെ ലഭിക്കും?
70 വയസ്സില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരര്‍ക്കും സാമൂഹികസാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അര്‍ഹരായവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്‌തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക..
അര്‍ഹത അറിയാന്‍
1. .https://pmjy.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
.2. “Am I Eligble”എന്ന സെക്ഷന്‍ തിരഞ്ഞെടുക്കുക.
3. മൊബൈല്‍ നമ്പറും കോഡും നല്‍കുക.
4. ഒ.ടി.പി.വെരിഫിക്കേഷന്‍ നടത്തുക
5. ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ‘സബ്‌മിറ്റ്’ ചെയ്യാം.