തൃശൂര്‍ ഡിസിസി ഓഫീസില്‍ കയ്യാങ്കളി; ഡിസിസി സെക്രട്ടറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തൃശൂർ: ഡിസിസി ഓഫീസില്‍ സംഘർഷം. കെ. മുരളീധരന്‍റെ അനുയായിയായ ഡിസിസസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ കയ്യേറ്റംചെയ്തെന്നാണ് പരാതി.തൃശൂർ ഡിസിസി അധ്യക്ഷനും അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കുമെതിരെയാണ് പരാതി. വിഷയത്തില്‍ ഉടൻ തീരുമാനം വേണമെന്ന് സജീവൻ കുര്യച്ചിറ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ അദ്ദേഹം ഡിസിസി ഓഫീസില്‍ കുത്തിയിരിക്കുകയാണ്.

14 വയസ് മുതല്‍ താൻ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നു. വെറുതെ കയറിവന്ന ആളല്ല താൻ. ഡിസിസി പ്രസിഡന്‍റും കൂടെയുണ്ടായിരുന്നവരും ചേർന്നാണ് തന്നെ കയ്യേറ്റംചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സജീവൻ ഡിസിസി ഓഫീസിലേക്ക് എത്തിയ സമയം ഡിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റംചെയുകയായിരുന്നു. തുടർന്ന് ഇരു നേതാക്കളെയും പിന്തുണയ്ക്കുന്ന പ്രവർത്തകരെത്തി ഏറ്റുമുട്ടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം