എവിടെയും സ്ഥാനം പിടിച്ചു പറ്റാനാവാതെ കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ പുതിയ ചരിത്രത്തിനും സംഭവ വികാസങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആവശേത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു ഇലക്ഷൻ കാലഘട്ടമായിരുന്നു മലയാളികൾക്കിത്. 20 ൽ 18 സീറ്റുകളും നേടി ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു,

കേരളത്തിൽ ആദ്യമായി ബി ജെ പി ഒരു അക്കൗണ്ട് തുറന്നു, ഒരു സീറ്റിൽ മാത്രമായി എൽ ഡി എഫ് പിന്തള്ളപ്പെടും ചെയ്തു. ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു ഇലക്ഷൻ ഇതാദ്യമാണ്.
എന്നിരുന്നാലും ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യമുണ്ട്. കേരളത്തിൽ നിന്ന് മത്സരിച്ച ഒരു വനിതാ സ്ഥാനാർഥിക്ക് പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ആകെ 9 സ്ത്രീകളാണ് ഇത്തവണ ലോക്സഭാ ഇലക്ഷനിൽ മത്സരിച്ചത്. ഇവർക്കെല്ലാവർക്കും കയ്യെത്താ ദൂരത്തായിരുന്നു വിജയം എന്നതാണ് നിരാശകരം.
എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ആദ്യ റൗണ്ടിൽ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും പോകെ പോകെ ആ പ്രതീക്ഷയും ഇല്ലാതായി തോൽവിക്ക് കീഴടങ്ങേണ്ടി വന്നു. പിന്നെ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയായ കെ കെ ശൈലജയുടെ വിജയമായിരുന്നു. പക്ഷെ അവരും വലിയ രീതിയിൽ പാരായജയം എന്തെന്നറിഞ്ഞു. വൻ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടീച്ചറമ്മയെ പിന്നിലാക്കി ഷാഫി പറമ്പിൽ ആ മണ്ഡലത്തിൽ ജയിച്ചത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെ ആണ് ഇത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് മറ്റൊരു സ്ഥാനാർത്ഥി. 3,64,422 വോട്ടുകളുമായി രാഹുല്‍ വയനാട്ടില്‍ വിജയം നേടിയപ്പോള്‍ 2,83,023 വോട്ടുകളുമായി ആനി രാജ തൊട്ടുപിന്നിലായി. ഇവർ മാത്രമല്ല ആലത്തൂരിലെ സിറ്റിങ് എംപി ആയിരുന്ന രമ്യാ ഹരിദാസ്, ടി.എൻ. സരസു, എറണാകുളത്തെ ഇടതുസ്ഥാനാർത്ഥി കെജെ ഷൈൻ, ബിജെപിയുടെ സ്ഥാനാർത്ഥികളായ നിവേദിത സുബ്രഹ്‌മണ്യൻ, എം.എല്‍. അശ്വിനി, ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എന്നിവരും ഈ ഇലക്ഷനിൽ പരാജയത്തിന്റെ കയ്പ്പ് നുണഞ്ഞ സ്ത്രീ പ്രാതിനിധ്യങ്ങളാണ്.
എന്ത് കൊണ്ട് ഇത്തരം ഒരു ട്രെൻഡ് ഇത്തവണത്തെ ഇലക്ഷനിൽ പ്രതിഫലിച്ചു എന്നതിൽ കൃത്യമായ തെളിവുകൾ ഒന്നുമില്ല. പക്ഷെ ജനഹിതം അംഗീകരിച്ചേ മതിയാകു. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടിതിരഞ്ഞെടുക്കുന്നവരാകുമ്പോൾ അവർക്കു വേണ്ടി ശബ്ദമുയർത്താനാകുന്ന ആളുകളെ തിരഞ്ഞെടുക്കും എന്നത് സഹജമാണ്. പക്ഷെ എന്തുകൊണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നത് എപ്പോഴും ഒരു ചോദ്യം തന്നെ ആയിരിക്കും. ഇനി അതല്ല പുരുഷനിയന്ത്രിത സമൂഹത്തിനെയാണോ കേരളം ആഗ്രഹിക്കുന്നത് എന്നതും തള്ളിക്കളയാൻ പറ്റില്ല. കാരണം
അത്തരമൊരു റിസൾട്ടാണ് ഇന്നലെ നമുക്ക് കാണാൻ സാധിച്ചത്.

Share
അഭിപ്രായം എഴുതാം