മുങ്ങിതാഴ്ന്ന ജലയാനത്തില്‍ നിന്നും 8 തൊഴിലാളികളെ രക്ഷപ്പെടുത്തി

ഫോർട്ട് കൊച്ചി: ലക്ഷദ്വീപിന് സമീപം കടല്‍ തിരമാലയില്‍പ്പെട്ടുലഞ്ഞ് മുങ്ങി താഴുകയായിരുന്ന ചരക്ക് യാനത്തിലെതൊഴിലാളികളെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തി.
മംഗലാപുരത്തു നിന്ന് കെട്ടിടനിർമ്മാണ ഇനങ്ങളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്.ഉടമയുടെ സന്ദേശത്തെ തുടർന്ന് തീരരക്ഷാ സേന വാനനിരീക്ഷണം നടത്തിയാണ് ജലപ്പരപ്പില്‍ ഒഴുകി നടന്ന എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളായ ഭാസ്ക്കരൻ (62) നാഗലിംഗം (57) ,നല്ല മുത്തു ഗോപാല്‍ ( 60 ) വിചേഷ് (32) അജിത്കുമാർ ശക്തിവേല്‍ (25) കുപ്പു രാമൻ(56) മണി ദേവൻ വേലു (27) എം. മുരുകൻ (40) എന്നിവരെയാണ് തീര രക്ഷാ സേന രക്ഷപ്പെടുത്തി കൊച്ചി ഫിഷറീസ് വകുപ്പിന് കൈമാറിയതെന്ന് അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടർ അനീഷ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ പ്രാഥമിക പരിശോധന നല്‍കി വിട്ടയച്ചു.

Share
അഭിപ്രായം എഴുതാം