രാജ്യത്തെ നാരീശക്തിയുടെ തെളിവ്; സുധാമൂർത്തി രാജ്യസഭയിലേക്ക്, അറിയുമോ ഈ വനിതയേ..?

എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തി രാജ്യസഭയിലേക്ക്. പ്രസിഡന്റ് ദ്രൗപതി മുർമ്മുവാണ് സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ത്ര മോദിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്nar

സുധാമൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും രാജ്യസഭയിലേക്ക് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ആഹ്ലാദമുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഇന്‌ഫോസിസ് കമ്പനി സഹസ്ഥാപകൻ എൻ. ആർ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ് സുധ. രാജ്യം 2016ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2023ൽ പത്മഭൂഷണും ലഭിച്ചു.
ഹൗ ഐ ടോട്ട് മൈ ​ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ, ബഹു തുടങ്ങിയവാണ് സുധാ മൂർത്തിയുടെ പ്രധാന രചനകൾ. കന്ന‍ഡ, ഇം​ഗ്ലീഷ് ഭാഷകളിൽ അവർ എഴുതാറുണ്ട്. ​ഗ്രാമീണ മേഖലയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും നിരവധി ആരാധനാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹൻ മൂർത്തി എന്നിവരാണ് മക്കൾ

Share
അഭിപ്രായം എഴുതാം