ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം; പ്രതിഷേധം

ചെന്നൈ: തമിഴ്നാട്ടിൽ കേരള അതിർത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തമിഴ്നാട് നീല​ഗിരി ​ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചത്. മസന​ഗുഡിയിൽ പുല‍ർച്ചെ നാല് മണിക്കാണ് കർഷകനായ നാ​ഗരാജ് മരിച്ചത്. പ്രദേശവാസിയാണ് നാഗരാജ്.

ദേവർഷോലെയിൽ മറ്റൊരു കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് മരിച്ചു. ഏഴ് എട്ട് മാസങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടാന ആക്രമണം രൂക്ഷമാണ്.അഞ്ച് മണിക്കൂ‍ർ ഇടവേളയിലാണ് രണ്ട് കാട്ടാന ആക്രമണം ഉണ്ടായത്.

രാവിലെ 9.30 ഓടെയായിരുന്നു 50 കാരനായ മാദേവിന്റെ മരണം. കുടിവെള്ളത്തിനുള്ള മോട്ടോർ ഓൺ ചെയ്യാൻ പോയപ്പോഴാണ് മാദേവിനെ കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അപ്പുറത്താണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്

Share
അഭിപ്രായം എഴുതാം