കേന്ദ്രത്തില്‍ നിന്നും 4000 കോടിയെത്തി ; ഓവര്‍ ഡ്രാഫ്റ്റില്‍ നിന്നും കരകയറി ട്രഷറി ; പ്രതിസന്ധി തല്‍ക്കാലം അയഞ്ഞു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമായി കേന്ദ്രത്തില്‍ നിന്നും 4000 കോടി. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് വലിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തകളെത്തി. ഇവരുടെ ശമ്പളവും പെന്‍ഷനും സമയത്ത് തന്നെ എത്തുമെന്ന് ഉറപ്പായി.

കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയതോടെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറി. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി. അതേ സമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തില്‍നിന്ന് 7.5 ശതമാനമാക്കി ഉയര്‍ത്തി.

മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ നിരക്ക്. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നല്‍കാതെ തടഞ്ഞുവെക്കുന്നതാണ് സംസ്ഥാനത്ത് സാമ്പത്തീകപ്രതിസന്ധി ഉണ്ടാക്കുന്നതെന്നാണ് നേരത്തേ ധനമന്ത്രി ആരോപിച്ചിരുന്നു. ഇപ്പോള്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →