പ്രാതല്‍ നല്‍കിയില്ല; 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി

കര്‍ണാടകയിലെ മുല്‍ബാഗലില്‍ പ്രാതല്‍ നല്‍കാത്തതില്‍ പ്രകോപിതനായി 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ കുട്ടി കോളജില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. 40 കാരിയായ നേത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17കാരനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടി മാതാവിനോട് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഇതേചൊല്ലി ഇരുവരും തര്‍ക്കം രൂക്ഷമാകുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ കുട്ടി തന്റെ മകനല്ലെന്ന് മാതാവ് പറഞ്ഞു. തുടര്‍ന്ന് മകന്‍ മാതാവിന്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. മാതാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കുട്ടി തന്നെ സ്റ്റേഷനിലെത്തി വിവരം പോലീസിനോട് പറയുകയായിരുന്നു
സംഭവത്തില്‍ 17കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകള്‍ ജോര്‍ജ്ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. മകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം