അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ക്ഷണം

അയോധ്യയിലെ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ക്ഷണം. ജനവരി 22-ന് ആണ് അയോധ്യയിലെ ചടങ്ങു നടക്കുന്നത്. ക്രിക്കറ്റ് ദൈവത്തിന് ‘പ്രാൺ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിൽ ആഹ്‌ളാദത്തിലാണ് ആരാധകർ.

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ശനിയാഴ്ച സച്ചിനെ കാർഡ് നൽകി ക്ഷണിക്കുകയായിരുന്നു. സച്ചിനെ കൂടാതെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി, രോഹിത് ശർമ്മ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘പ്രാൺ പ്രതിഷ്ഠ’ ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അയോധ്യ നഗരം അലങ്കരിക്കുന്ന പ്രവർത്തികൾ തകൃതിയായി നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂവായിരം വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെയുള്ളവരുടെ സംഗമവേദി കൂടിയാകും പരിപാടി

Share
അഭിപ്രായം എഴുതാം