എസ്എഫ്ഐ സമരത്തിന്റെ ഭാഗമായി മൂക്കുതല സ്കൂളിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടതായി ആരോപണം നടപടി വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്:പോലീസിനും പ്രിൻസിപ്പാളിനും പരാതി നൽകി

എസ്എഫ്ഐ സമരത്തിന്റെ ഭാഗമായി മൂക്കുതല സ്കൂളിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടതായി ആരോപണം

നടപടി വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്:പോലീസിനും പ്രിൻസിപ്പാളിനും പരാതി

സംസ്ഥാന വ്യാപാകമായി എസ്എഫ്ഐ നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി മൂക്കുതല ഹൈസ്കൂളിൽ കയറിയ സംഘം വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ബലമായി പുറത്താക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്ത്.സിപിഎമ്മിന്റെയും ഡിവൈഎഫ്ഐ യുടെയും നേതൃത്വത്തിലുള്ള സംഘമാണ് എസ്എഫ്ഐ യുടെ പേര് പറഞ്ഞ് സ്കൂളിൽ കയറി കുട്ടികളെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടതെന്നാണ് ആരോപണം.

പുറത്തു നിന്ന് എത്തിയ ആക്രമി സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നും സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായും ബിജെപി നേതാക്കൾ പറഞ്ഞു.

സ്കൂളിലെ സിസിടിവി പരിശോധിച്ചാൽ പുറത്തുനിന്നെത്തിയവരുടെ ദൃശ്യങ്ങൾ ലഭ്യമാകുമെന്നും ഇവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിനും,പിടിഎക്കും ബിജെപി മൂക്കുതല മേഖല കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം