സോളാർ പീഡന ഗൂഡാലോചന കേസ്; ഒന്നാം പ്രതിക്ക് ജാമ്യം

കൊല്ലം:സോളാർ പീഢന ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയ്ക്കും ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഗണേഷ് കുമാറിന് കോടതി ഇളവ് നൽകി.

ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് നിർദേശം. എം എൽ എയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. കേസിൽ ഗണേഷ് കുമാർ നേരത്തെ ജാമ്യം എടുത്തിരുന്നു. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. അന്നേരം പുതിയ സാക്ഷിപ്പട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വ.സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകി.

Share
അഭിപ്രായം എഴുതാം