മുസ്ലീം ലീഗിന്റെ മുന്നണി പ്രവേശം അജണ്ടയിലില്ലെന്ന് സിപിഎം

മുസ്ലീംലീഗുമായി ബന്ധപ്പെട്ട മുന്നണിമാറ്റ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ലീഗിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കുക എന്നത് അജണ്ടയില്‍ ഇല്ലെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമാന നിലപാട് സ്വീകരിക്കുന്നത് മുന്നണി രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എക സിവില്‍ കോഡ്, പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പ്രതികരണം.

Share
അഭിപ്രായം എഴുതാം