നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

നവകേരള സദസ്സിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. നഗരൂർ നന്ദായ് വനം സ്വദേശി വൈശാഖ് (25) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ കേരള പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്കാണ് ഭീഷണി എത്തിയത്. 9961725185 എന്ന മൊബൈൽ നമ്പരിൽ നിന്നും 2 കോൾ ERSS കൺട്രോളിൻ്റെ 112 എന്ന എമർജൻസി നമ്പറിൽ ലഭിച്ചു. ഫോൺ നമ്പരിലെ വിലാസം കണ്ടെത്തി ഭീഷണി സന്ദേശം നൽകിയ യുവാവിനെ പിടികൂടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം