കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനക്കെത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ. അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരെയാണ് അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ ടി. അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ എത്തിച്ച ശേഷം തമ്പാനൂർ റയിൽവേ സ്റ്റേഷന് പുറത്ത് പവർ ഹൗസ് റോഡിൽവെച്ച് രണ്ട് ഓട്ടോ റിക്ഷകളിലായി ബീമാപ്പള്ളിയിലേക്ക് കടത്തുന്നതിനിടയിലാണ് നാലുപേരും പിടിയിലാകുന്നത്.

Share
അഭിപ്രായം എഴുതാം