മരുഭൂമിയില്‍ താമരക്കാറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 86 മണ്ഡലങ്ങളിലും മുന്നേറുകയാണ്. സിപിഎം രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ടോങ്കില്‍ പിന്നിലാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ദാര്‍പുരയില്‍ ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ ഝല്‍റാപട്ടണയില്‍ മുന്നിട്ടു നില്‍ക്കുന്നു.

അതേസമയം ജോത്വാര മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പിന്നിലാണ്. വിദ്യാനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ദിയാ രാജകുമാരിയും ലീഡ് ചെയ്യുന്നു. ഭരണവിരുദ്ധ വികാരങ്ങളും, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതായാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →