തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തെ അഭിനന്ദിച്ച് ബിആര്‍എസ് എംപി. സീറ്റ് നില മെച്ചെപ്പടുത്തുന്നതിനായി കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചെന്ന് കേശവ റാവു അഭിനന്ദിച്ചു.

‘കോണ്‍ഗ്രസിന് അഭിനന്ദനം. ഞങ്ങള്‍ താഴേക്കാണ്. അവര്‍ മുന്നേറുകയാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തോല്‍വി അംഗീകരിക്കുന്നു. അക്കാര്യങ്ങളൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല.’ കേശവ റാവു പറഞ്ഞു. 119 സീറ്റില്‍ 65 സീറ്റിലും കോണ്‍ഗ്രസ് മുന്നേറികൊണ്ടിരിക്കെയാണ് പരാജയം സമ്മതിക്കുന്ന പ്രതികരണം. ബിആര്‍എസ് 46 സീറ്റിലാണ് മുന്നേറുന്നത്

Share
അഭിപ്രായം എഴുതാം