മധ്യപ്രദേശില്‍ വീണ്ടും താമര; ബിജെപി കേവലഭൂരിപക്ഷം മറികടന്നു 11 മണി വരെ ഒരു ട്രെന്‍ഡും നോക്കാന്‍ താനില്ലെന്ന് കമല്‍നാഥ്

മധ്യപ്രദേശില്‍ വീണ്ടും താമര; ബിജെപി കേവലഭൂരിപക്ഷം മറികടന്നു

11 മണി വരെ ഒരു ട്രെന്‍ഡും നോക്കാന്‍ താനില്ലെന്ന് കമല്‍നാഥ്

മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷം മറികടന്നു. ആകെയുള്ള 230 സീറ്റില്‍ 138 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തിയിരിക്കുന്നത്. 88 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാനായത്. 180 സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.മധ്യപ്രദേശില്‍ നിലവില്‍ ഒരു ട്രെന്‍ഡും താന്‍ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും കമല്‍നാഥ്. 11 മണി വരെ ഒരു ട്രെന്‍ഡും നോക്കാന്‍ താനില്ല. ആത്മവിശ്വാസത്തിലാണെന്നും മധ്യപ്രദേശിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും പിന്നീട് ബിജെപി ലീഡുനില തിരിച്ചു പിടിക്കുകയായിരുന്നു

Share
അഭിപ്രായം എഴുതാം