കോട്ടയം പാർലമെന്റ് സീറ്റ്:ഫ്രാൻസിസ് ജോർജ് യു ഡി എഫ് സ്ഥാനാർഥി ആകുവാൻ സാധ്യതയേറി

കോട്ടയം :ഇരു കേരളാ കോൺഗ്രസുകളും തമ്മിൽ കൊമ്പ് കോർക്കുന്ന കോട്ടയം പാർലമെന്റ് സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിത്വത്തിന് ഫ്രാൻസിസ് ജോർജിന് സാധ്യതയേറുന്നു.യു ഡി എഫിലെ ഘടക കക്ഷിയായ കേരളാ കോൺഗ്രസിന്റെ പ്രതിനിധിയാണ് ഫ്രാൻസിസ് ജോർജ്.അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നത് തന്നെ.ഇടുക്കിയിലെ മുൻ എം പി ആയിരുന്നപ്പോൾ പാർലമെന്റിലെ സ്ഥിരം സാന്നിധ്യവും ;എന്നാൽ മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ഫ്രാൻസിസ് ജോർജ്.സൗമ്യമാർന്ന സ്വഭാവ വിശേഷം കൊണ്ട് തന്നെ അദ്ദേഹത്തിന്റേതായ ഒരു സ്ഥാനം എതിരാളികൾ പോലും കൽപ്പിച്ചു നൽകാറുണ്ട് .

ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി ഭൈമീകാമുകന്മാർ ഏറെയുണ്ടെങ്കിലും ഫ്രാൻസിസ് ജോർജ് ഇപ്പോഴും ഒരു പണത്തൂക്കം മുമ്പിലാണ് കാരണം കോൺഗ്രസ് പാർട്ടിക്കും ഏറെ പ്രിയങ്കരനാണ് ഫ്രാൻസിസ് ജോർജ്.എന്നാൽ ജോസഫ് ഗ്രൂപ്പിലെ തന്നെ പ്രിൻസ് ലൂക്കോസ് ;സജി മഞ്ഞക്കടമ്പൻ ;പി സി തോമസ് എന്നിവരോട് കോൺഗ്രസിന് അത്ര പ്രിയം പോരാ.കെ എം മാണിയുടെ മരുമകനായ എം പി ജോസഫ് സീറ്റിനായി കരുക്കൾ നീക്കിയെങ്കിലും അത് മുളയിലേ തന്നെ ഞ്ഞുള്ളി കളയുകയായിരുന്നു.കൂടാതെ തൃക്കരിപ്പൂരിൽ മത്സരിച്ച വകയിൽ ഡി സി സി പ്രസിഡന്റുമായി സാമ്പത്തീക കാര്യത്തിൽ കേസും നിലവിലുണ്ട്.

പി സി തോമസ് സീറ്റിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ അദ്ദേഹം തന്റെ പതിവ് പരിപാടിയായ റീത്ത് വയ്ക്കൽ യജ്ഞത്തിന് തന്നെ അവധി കൊടുത്തിരിക്കുകയാണ് .കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ കേരളാ കോൺഗ്രസിൽ പി ജെ ജോസഫിന്റെ പാർട്ടി ലയിച്ചത്‌ വെളുപ്പിന് നടന്ന മാരത്തോൺ ചർച്ചയിലാണ്.അന്നുള്ള വാഗ്‌ദാനമാണ് പി സി തോമസിനെ കോട്ടയം പാർലമെന്റ് സീറ്റിൽ മത്സരിപ്പിക്കാമെന്നുള്ളത് .പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതിനും തടസ്സമായി മാറി .

കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ മത്സരിച്ചു തോറ്റ പ്രിൻസ് ലൂക്കോസ് സീറ്റിനായി രംഗത്തുണ്ടെങ്കിലും സീറ്റ് ലഭ്യമാകില്ലെന്നാണ് അറിവ്.കടൽ തുരുത്ത് മോനിച്ചന്റെ ശക്തമായ പിന്തുണയുണ്ടെങ്കിലും എതിർപ്പുകൾ രൂക്ഷമായതായാണ് അറിവ്.എന്നാൽ ഏറ്റുമാനൂർ ഭാഗങ്ങളിലെ മരണ വീടുകളിലെ സജീവ സാന്നിധ്യമാണ് പ്രിൻസ് ലൂക്കോസ്.പാലായിലെ കുഞ്ഞു മനുഷ്യരും ആഗ്രഹിക്കുന്നത് പ്രിൻസ് ലൂക്കോസിനെയാണ് .എന്നാൽ അവരുടെയെല്ലാം ആഗ്രഹം പ്രിൻസിനു സീറ്റു കിട്ടിയില്ലെങ്കിലും സജി മഞ്ഞക്കടമ്പന് സീറ്റ് ലഭിക്കരുത് എന്നാണ് .

സജി മഞ്ഞക്കടമ്പനെ കേരളാ കോൺഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആക്കിയപ്പോൾ കടൽത്തുരുത്ത് മോനിച്ചൻ വിചാരിച്ചത് താൻ പറയുന്ന പരിപാടികളും നടത്തി തന്റെയൊരു ആളായി നിൽക്കുമെന്നാണ് .എന്നാൽ ഊണിലും ഉറക്കത്തിലും വരെ പാർട്ടി ചിന്തയുമായി നടക്കുന്ന മഞ്ഞക്കടമ്പനുണ്ടോ കടൽ തുരുത്ത് മോനിച്ചൻ പറയുന്നത് കേൾക്കുന്നു .അന്റാർട്ടിക്കയിലെ ഹിമക്കരടിയുടെ വംശ നാശത്തിൽ പ്രതിഷേധിച്ചും ;ഭൗമ മണ്ഡലത്തിലെ ഓസോൺ പാളികളിലെ വിള്ളൽ വീഴുന്നതിനെതിരെയും;ചേർത്തലയിലെ തോടുവെട്ടിനെതിരെയും;പോത്തിനെ നടത്തിക്കൊണ്ടു പോയി കശാപ്പ് ചെയ്യുന്നതിനെതിരെയും ;ഒക്കെ സജി മഞ്ഞക്കടമ്പൻ സമരം ചെയ്തപ്പോൾ കടൽത്തുരുത്ത് മോനിച്ചന്‌ കാര്യങ്ങൾ മനസിലായി .അവൻ പറക്കമുറ്റി ;നമ്മുടെ കൂടെന്നു പോയി ;കൂടെ കുഞ്ഞു മനുഷ്യരും പറഞ്ഞു.അവനെ സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ അവൻ മോനിച്ചനേം കൊണ്ട് പോകും .

അന്ന് മുതൽ മോനിച്ചൻ സജിയെ വെട്ടാൻ ആരംഭിച്ചു .കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനു മുൻപ് യൂത്ത് ഫ്രണ്ട് ഒരു സമരം നടത്തി .അത് ഉദ്‌ഘാടനം ചെയ്യാൻ മോനിച്ചനെ വിളിച്ചപ്പോൾ മോനിച്ചന്‌ സമയമില്ല പോലും .ഉടൻ തന്നെ സജി ഫ്രാൻസിസ് ജോർജിനെ ഉദ്‌ഘാടനത്തിനു ഇടപാടാക്കി .ഉടനെ തന്നെ കിങ്കരന്മാർ അത് മോനിച്ചനെ അറിയിച്ചു ഉടനെ മോനിച്ചൻ സജിയെ വിളിച്ചു ഫ്രാൻസിസ് ജോർജിനെ വിളിക്കണ്ടാ ഞാൻ തന്നെ വന്നു ഉദ്‌ഘാടിച്ചോളാം എന്നായി .ഉടനെ മഞ്ഞക്കടമ്പൻ ഫ്രാൻസിസ് ജോർജിനെ വിളിച്ചു ഉദ്‌ഘാടനം ചെയ്യാനുള്ള മോനിച്ചന്റെ ഇംഗിതം അറിയിച്ചു .ഉടനെ ഫ്രാൻസിസ് ജോർജ് ശരി ഞാൻ വരുന്നില്ലെന്ന് അറിയിച്ചു .അര മണിക്കൂർ കഴിഞ്ഞു കടൽത്തുരുത്ത് മോനിച്ചൻ വിളിച്ചു പറഞ്ഞു എനിക്ക് അസൗകര്യമുണ്ട് അതുകൊണ്ടു അന്ന് ചങ്ങനാശേരി മുൻസിപ്പൽ ചെയർമാനായിരുന്ന സാജൻ ഫ്രാൻസിസിനെ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു .

പട്ടി തിന്നുകയുമില്ല പശുവിനെകൊണ്ട് തീറ്റിക്കയുമില്ല എന്ന മോനിച്ചന്റെ നിലപാട് മനസിലായ സജി ഉള്ളവരെയും കൂട്ടി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി ലാത്തിച്ചാർജ് ഏറ്റുവാങ്ങി വിജയശ്രീ ലാളിതനായപ്പോൾ ;അന്ന് മോനിച്ചനും കുഞ്ഞു മനുഷ്യരും പറഞ്ഞു.ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിന്നുടെ പിന്മുറക്കാർ .നിയമസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിയായി വന്നപ്പോഴാണ് സജി മഞ്ഞക്കടമ്പന് അന്ന് കലക്ടറേറ്റ് മാർച്ച് നടത്തിയതിന്റെ പിഴയും ;പിഴ പലിശയും കൂടി ഒന്നിച്ചു കിട്ടിയത് .തൊടുപുഴ കേന്ദ്രങ്ങളും അന്ന് കൊറോണ പോയിട്ടും; പോയില്ലെന്നു പറഞ്ഞു ഐ സി യു വിൽ വിശ്രമിച്ചപ്പോൾ സജി മഞ്ഞകടമ്പൻ വീണ്ടും ശശി മഞ്ഞക്കടമ്പനായി.

ജില്ലാ പ്രസിഡണ്ട് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര ജില്ലാ പ്രസിഡന്റാണ് സജി മഞ്ഞക്കടമ്പൻ.പക്ഷെ സീറ്റ് ചോദിച്ചാൽ ഒരു കേരളാ കോൺഗ്രസ് ചെയർമാനും കൊടുക്കില്ല .അത് കെ എം മാണി ആയാലും ;പി ജെ ജോസഫ് ആയാലും സമയമാകുമ്പോൾ വെട്ടും.ഇപ്രാവശ്യം സീറ്റ് ലഭിക്കാത്ത സജി മഞ്ഞക്കടമ്പന് കോർപ്പറേഷൻ ചെയർമാനാണ് ഓഫർ കൊടുത്തത്.എസ് എസ് എൽ സി പാസ്സായിട്ട് വേണ്ടേ കോളേജിൽ പോകാൻ എന്ന് പറഞ്ഞ പോലെ ഭരണം കിട്ടിയിട്ട് വേണ്ടേ കോർപ്പറേഷൻ കിട്ടാൻ.ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും പണ്ട് കള്ളടിച്ചിട്ട് വീട്ടിൽ വന്നു കയറുന്ന ഔസേപ്പ് ചേട്ടൻ ഭാര്യ മറിയക്കുട്ടിക്കും ;മക്കളായ ലി ല്ലിക്കുട്ടിക്കും ;മത്തായി കുട്ടിക്കും ഓഫ്ഫർ കൊടുക്കുന്നപോലെ ഓഫ്ഫർ കിട്ടാനാണ് സാധ്യത .മറിയ കുട്ടിയെ നിനക്കൊരു മന്മല് മുണ്ടും ;കവണീം ;ലില്ലിക്കുട്ടിക്കൊരു പാവാടേം ബ്ലൗസും ;മത്തായിക്കുട്ടിക്കൊരു നിക്കറും ;ഷർട്ടും .രാവിലെ എഴുന്നേറ്റ മറിയക്കുട്ടി ഔസേപ്പ് ചേട്ടനോട് നോട് ചോദിച്ചു അപ്പൊ നിങ്ങള് ഇന്നലെ പറഞ്ഞതെല്ലാം ഇന്ന് കൊണ്ട് വരുവോ… ഭാവം മാറിയ ഔസേപ്പ് ചേട്ടൻ തുള്ളി വിറച്ചു ഇവിടെ റേഷൻ വാങ്ങിക്കാൻ കാശില്ല അപ്പോഴാ അവടെ ഒരു ഒടുക്കത്തെ മണ്മല് മുണ്ട് … പോടീ അവുടുന്നു.

അതുകൊണ്ടിക്കെ തന്നെയാണ് കോൺഗ്രസ് കേന്ദ്രങ്ങളും ഇപ്പോൾ ഫ്രാൻസിസ് ജോർജിനെ പുതുപ്പള്ളിയിലെ ഒക്കെ മരണ വീടുകളിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വിളിക്കുന്നത് .ഈയിടെ അദ്ദേഹം ഭരണങ്ങാനത്തും മരിച്ച വീട്ടിൽ വന്നു ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു .ഫ്രാൻസിസ് ജോർജ് സ്ഥാനാര്ഥിയാകുന്നത് ജോസ് വിഭാഗം എത്രത്തോളം അസഹിഷ്ണുതയോടെയാണ് കാണുന്നതെന്നത് അവരുടെ നേതാക്കളുടെ ഭാഷ്യത്തിൽ നിന്ന് തന്നെ വ്യക്തമാവും.കുഞ്ഞുചാഴി എന്ന ഓമന പേരിൽ അറിയപ്പെടുന്ന പാലാ കുഞ്ഞാണ്ടനിലെ നേതാവ് പറയുന്നത് ആ മഞ്ഞക്കടമ്പനെങ്ങാനും സ്ഥാനാർത്ഥി ആയാൽ മതിയായിരുന്നു.ഫ്രാൻസിസ് ജോർജ് കളത്തിലിറങ്ങുകയാണ്.ഉറച്ച കാലടികളോടെ.കാരണം സ്വന്തം ഭാഗത്ത് നിന്നും കാലു വാരരുതല്ലോ .ചുവടുറപ്പിച്ചാണ് ഓരോ നീക്കവും.യു ഡി എഫ് മണ്ഡലമായ കോട്ടയത്ത് എൽ ഡി എഫ് വിജയിച്ചപ്പോഴൊക്കെ യു ഡി എഫ് കേന്ദ്രങ്ങളിൽ വിള്ളൽ വീണിരുന്നു .യു ഡി എഫ് കേന്ദ്രങ്ങൾ ഒന്നിച്ചപ്പോഴൊക്കെ ഇത് കോട്ട തന്നെയായിരുന്നു ജനാധിപത്യ ശക്തികളുടെ പൊന്നാപുരം കോട്ട

Share
അഭിപ്രായം എഴുതാം