ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് ഭര്‍ത്താവ്; സിന്ദൂരം ചാര്‍ത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ഭാര്യ

1999-ൽ പുറത്തിറങ്ങിയ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ക്ലൈമാക്സ് സീൻ ആരും മറന്നിട്ടുണ്ടാകില്ല. കാമുകനായ സൽമാൻ ഖാൻ തന്റെ പ്രണയിനിയായ ഐശ്വര്യ റായിയോട് ഭർത്താവ് അജയ് ദേവ് ഗണിനോടൊപ്പം തന്നെ ജീവിക്കാൻ പറയുന്നിടത്താണ് ഈ ബോളിവുഡ് ചിത്രം അവസാനിക്കുന്നത്. കരച്ചിലടക്കി നിർത്താനാകാതെ കാമുകിയോട് വിട പറയുന്ന സൽമാനേയും ചിത്രത്തിൽ കാണാം.

ഈ സിനിമാക്കഥയെ വെല്ലുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ബിഹാറിൽ നടന്നു. കഥയിൽ അൽപം മാറ്റമുണ്ടെന്ന് മാത്രം. സ്വന്തം ഭാര്യയെ ഭർത്താവ് കാമുകന് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. ബിഹാറിലെ നവാഡയിൽ നടന്ന വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുകയാണ്.

ഭാര്യയ്ക്കൊപ്പം കാമുകനുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണ് ഭാര്യ ഇഷ്ടപ്പെടുന്നതെന്നും മനസ്സിലാക്കിയതോടെ ഭർത്താവ് മുൻകൈയെടുത്ത് വിവാഹം നടത്തി. ഒരു ശിവക്ഷേത്രത്തിലായിരുന്നു വിവാഹം. യുവതിയുടെ നെറ്റിയിൽ കാമുകൻ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ഭർത്താവ് ജോലിക്ക് പോയ സമയത്ത് രാത്രി കാമുകൻ യുവതിയെ കാണാൻ എത്തുകയായിരുന്നു. നാട്ടുകാർ ഇരുവരേയും പിടികൂടുകയും കാമുകനെ മർദ്ദിക്കുകയും ചെയ്തു. ഇവരോട് നാട് വിട്ട് പോകാനും ആവശ്യപ്പെട്ടു. എന്നാൽ ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ശേഷം ഇരുവരേയും ക്ഷേത്രത്തിൽ കൂട്ടിക്കൊണ്ടുപോയി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം