ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ 357 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആയി.

ബുമ്രയുടെ ബൗളിംഗ് തുടക്കത്തില്‍ തന്നെ പാകിസ്ഥാനെ സമ്മര്‍ദ്ദത്തില്‍ ആക്കി. 9 റണ്‍സ് എടുത്ത ഇമാമും ഹഖിനെ ബുമ്ര പുറത്താക്കി. പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസം 10 റണ്‍സ് എടുത്തു നില്‍ക്കെ ഹാര്‍ദ്ദികിന്റെ പന്തില്‍ പുറത്തായി. 2 റണ്‍സ് എടുത്ത റിസുവാനെ ശാര്‍ദ്ധുല്‍ താക്കൂറും പുറത്താക്കി. 27 റണ്‍സ് എടുത്ത ഫകര്‍ സമാന്‍, 23 റണ്‍സ് എടുത്ത അഖ സല്‍മാന്‍, 6 റണ്‍സ് എടുത്ത ശദബ്, 23 റണ്‍സ് എടുത്ത ഇഫ്തിഖാര്‍, 4 റണ്‍സ് എടുത്ത ഫഹീം എന്നിവര്‍ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. പാകിസ്ഥാന്റെ അവസാന രണ്ടു താരങ്ങള്‍ പരുക്ക് കാരണം ബാറ്റു ചെയ്യാന്‍ എത്താതായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ പാകിസ്ഥാനെതിരെ 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 എന്ന സ്‌കോര്‍ ഉയര്‍ത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകള്‍ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്‌കോറിലേക്ക് എത്തിച്ചത്

Share
അഭിപ്രായം എഴുതാം