അതെന്‍റെ ശീലം”, ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ചതിനെക്കുറിച്ച് രജനികാന്ത്സന്ന്യാസിമാരെ വന്ദിക്കാൻ പ്രായം നോക്കാറില്ലെന്നും വിശദീകരണം

ചെന്നൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ കാൽ തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രതികരണവുമായി തമിഴ് സൂപ്പർ താരം രജനികാന്ത്.

സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോൾ കാൽ തൊട്ടു വന്ദിക്കുന്നതു തന്‍റെ ശീലമാണെന്ന് അദ്ദേഹം തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. അതിനവരുടെ പ്രായം താൻ നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

72 വയസുള്ള രജനികാന്ത്, 51 വയസുള്ള ആദിത്യനാഥിന്‍റെ കാൽ തൊട്ടു വന്ദിച്ചത് ശരിയായില്ലെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. അദ്ദേഹത്തിന്‍റെ ആരാധകർക്കും ഇതു തീരെ രസിച്ചിട്ടില്ല.

അതിനു പുറമേ, രാഷ്‌ട്രീയ വിവാദങ്ങളും ഉടലെടുക്കുന്നുണ്ട്. ദൈവം മുന്നിൽ വന്നു നിന്നാലും താൻ താണു വണങ്ങില്ലെന്ന കമൽ ഹാസന്‍റെ പഴയ പ്രസ്താവനയും ചിലർ ഇതിനു ബദലമായി പൊടി തട്ടിയെടുത്തിട്ടുണ്ട്

Share
അഭിപ്രായം എഴുതാം