കെസി വേണുഗോപാലിൻറെ വീട്ടിലെ മോഷണം, അന്വേഷണം ഊർജിതം

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ ആലപ്പുഴയിലെ വാടക വീട്ടിൽ നടന്ന കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വാച്ചും പേനയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് വീട്ടിൽ നിന്ന് നഷ്ടമായത്. കൈതവനയിലെ വീട്ടിൽ 2023 ഓ​ഗസ്റ്റ് 18 ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഓ​ഗസ്റ്റ് 17 വ്യാഴാഴ്ച വൈകിട്ട് വീട് പൂട്ടി പോയ ജീവനക്കാർ 18 ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് നാല് അലമാരകൾ തുറന്ന് കിടക്കുന്ന നിലയിൽ കാണുന്നത് .

അലമാരകളിലെ സാധനങ്ങളെല്ലാം താഴെ വാരിവലിച്ചിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പരിശോധിച്ചപ്പോഴാണ് അടുക്കള ജനലിൻറെ കമ്പി മുറിച്ച് മാറ്റിയ നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോണും ലാപ്ടോപും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ദരും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൊലീസ് നായ കൈതവന ജംഗ്ഷനിൽ നിന്ന് തെക്കോട്ടോടിയ ശേഷം നിന്നു. സമീപത്തെ സിസിടിവികളടക്കം പൊലീസ്
പരിശോധിക്കുന്നുണ്ട്

Share
അഭിപ്രായം എഴുതാം