ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന, പുതിയ ബിസിനസ് അവസരങ്ങൾ; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കാശ്മീരിലുണ്ടായത് വലിയ മാറ്റങ്ങൾ

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളായ ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കിയിട്ട് നാല് വർഷം പിന്നിടുകയാണ്. ഇതോടെ നിരവധി മാറ്റങ്ങളാണ് കാശ്മീരിൽ ഉണ്ടായത്. 2019 ഓഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി റദ്ദാക്കിയതോടെ ‘അസാദ്ധ്യമായ ഒന്നുമില്ല’ എന്ന സന്ദശമായിരുന്നു മോദി സർക്കാർ നൽകിയത്.

പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു.
പ്രത്യേകിച്ച് അതിർത്തിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ. എന്നാൽ, കാശ്മീരിലെ ജനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവരുമായി സംയോജിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.70 വർഷത്തോളം കാശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേർതിരിച്ചിരുന്നത് ആർട്ടിക്കിൾ 370 ആണ്. കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്‍ട്ടിക്കിള്‍ 370യുടെ കരട് തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാവൂ. കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ആവശ്യമാണെന്നും നിഷ്‌കര്‍ച്ചിട്ടിട്ടുണ്ട്.
1956ൽ നിലവില്‍ വന്ന ഭരണഘടന അനുസരിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പദവിയാണ് ജമ്മു കാശ്മീരിന് നല്‍കിയത്. പാര്‍ലമെന്റിന് ജമ്മു കാശ്മീരിന്റെ അതിര്‍ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ പോലും അധികാരമില്ലായിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ കാശ്മീര്‍ ജനതയ്ക്കും ലഭിച്ചിരുന്നു. സംസ്ഥാനത്തിന് സ്വന്തമായി പതാകയും ഭരണഘടനയും നിലവിലുണ്ടായിരുന്നു. പുറമേ നിന്നുള്ള ആക്രമണസന്ദര്‍ഭങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍ ആഭ്യന്തരകലാപങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമായിരുന്നു.ഈ പ്രത്യേക പദവിയെല്ലാം തങ്ങൾക്കുള്ള അവകാശമായാണ് അവിടുത്തെ ജനങ്ങൾ കണ്ടിരുന്നത്. ഇക്കാരണത്താൽ തന്നെ ഇന്ത്യയുടെ ഭാഗമാണ് അവരെന്ന് കാശ്മീരിലെ ജനങ്ങൾ വിശ്വസിച്ചിരുന്നില്ല. മുമ്പുണ്ടായിരുന്ന ജൻ സംഘ് പാർട്ടിയും ബിജെപിയും മാത്രമായിരുന്നു ഈ പ്രത്യേക അവകാശങ്ങളെ എതിർത്തിരുന്നത്. തലമുറകൾ കഴിയുംതോറും കാശ്മീരിലെ ജനങ്ങളുടെ മനസ് ഇന്ത്യയ്ക്കെതിരായി മാറിക്കൊണ്ടിരുന്നു.

സർക്കാരിനുണ്ടായ വെല്ലുവിളി

കാശ്മീരിലെ ജനങ്ങൾ എത്രത്തോളം അക്രമകാരികളായിരുന്നുവെന്ന് പ്രമുഖ ബ്യൂറോക്രാറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഷാ ഫൈസൽ വിശദീകരിച്ചിരുന്നു. ഒരു കാശ്മീരി എന്ന നിലയിലും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിലും അദ്ദേഹം തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവച്ചു. പത്ത് വയസിൽ താഴെയുള്ള ആൺകുട്ടികൾ പോലും അക്രമകാരികളാകാറുണ്ട്. കല്ലുകളും വടികളുമായി എത്തുന്ന ഇവർ ഉദ്യോഗസ്ഥരെ കടത്തിവിടില്ല. ഇവർ പുറത്തുനിന്ന് എത്തുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടും. അവരെ എതിർത്താൽ ആക്രമിക്കുകയും ചെയ്യും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മോദിക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയും അവിടുത്തെ അക്രമാസക്തരായ ജനങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു

ഡോവലിന്റെ പങ്ക്

2019ൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ സാഹചര്യം മറികടക്കാനായി ആദ്യം മുന്നിട്ടിറങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ ശ്രീനഗറിലെ തെരുവുകളിലൂടെ അദ്ദേഹം നടന്നു. ജനങ്ങളുമായി സംസാരിച്ചു, അവർക്കൊപ്പം ഭക്ഷണം കഴിച്ചു. ദിവസങ്ങൾക്ക് ശേഷം, ഈദ് ദിനത്തിൽ ലാൽ ചൗക്ക്, ഹസ്രത്‌ബാൽ ദേവാലയം, ശ്രീനഗർ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഇന്ത്യൻ സർക്കാർ അവിടുത്തെ സാധാരണ ജനങ്ങൾക്കൊപ്പമുണ്ടെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവരെ ബോധിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. തുടർന്ന് നല്ല രീതിയിലുള്ള മാറ്റങ്ങളാണ് അവിടെ ഉണ്ടായത്

കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അവരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാനുമായി സത്യസന്ധനായ ഒരാളെ ചുമതലപ്പെടുത്തണമെന്ന് തീരുമാനിച്ചു. മുൻ കേന്ദ്ര മന്ത്രിയായിരുന്ന മനോജ് സിൻഹ ഇതിന് അനുയോജ്യനാണെന്ന് സർക്കാർ കണ്ടെത്തി. തുടർന്ന് അമിത് ഷായും പ്രധാനമന്ത്രി മോദിയും ചേർന്ന് അദ്ദേഹത്തെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിളിക്കുകയും ഉടൻ തന്നെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി ശ്രീനഗറിൽ ചുമതലയേൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് സിൻഹ ചുമതലയേറ്റു.

പുതിയ ഗവർണർ

നേരത്തേ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾക്ക് പുറമേ, കൊവിഡ് കൂടിയായപ്പോൾ വെല്ലുവിളികളും കൂടി. ഡോവൽ അവസാനിപ്പിച്ചിടത്ത് നിന്നാണ് സിൻഹ യാത്ര ആരംഭിച്ചത്. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹം ആദ്യം എത്തിയത്. അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസിലാക്കി. മുൻകാലങ്ങളിൽ മുഖ്യമന്ത്രിമാർ പോലും ചെയ്യാത്തതാണ് ഗവർണർ ചെയ്തതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നീട് എല്ലാ പരിപാടികൾക്കും അദ്ദേഹം റോഡ് മാർഗം സഞ്ചരിക്കാൻ തുടങ്ങി. കാശ്മീരിലെ ജനങ്ങൾക്ക് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. അടുത്തിടെ നടന്ന മുഹറം ഘോഷയാത്രയിലും സിൻഹയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മോദി സർക്കാരിനെ വിമർശിക്കുന്നവരെ പോലും ഇത് .അത്ഭുതപ്പെടുത്തി

മാറ്റങ്ങൾ

2019ന് ശേഷം നിരവധി മാറ്റങ്ങൾ കാശ്മീരിൽ ഉണ്ടായി. യുവാക്കളുടെ ഭാവി നശിപ്പിച്ചുകൊണ്ടിരുന്ന പത്തർബാജി (കല്ലെറിയൽ) അവസാനിച്ചു. യുവതലമുറയ്ക്ക് ഊർജം പകരാനായി കായിക മേഖലകളിൽ അവസരങ്ങൾ, താഴ്‌വരയിൽ ഉടനീളം നിർമ്മിച്ച സ്റ്റേഡിയങ്ങൾ, നൈപുണ്യ വികസന അവസരങ്ങൾ, സ്വയം സഹായ സംഘങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ഒരുക്കി. ടൂറിസ്റ്രുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന, ബിസിനസുകൾ പലതും പുനരാരംഭിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം പുതിയ ബിസിനസ് അവസരങ്ങൾ ലഭിക്കുന്നതിന് വഴിതെളിച്ചു.സ്ത്രീകളുടെ
സ്ത്രീകളുടെ അവകാശങ്ങൾ തിരിച്ചുകിട്ടി. മുമ്പ് തീവ്രവാദ സംഘടനകൾ എന്തിനും ഏതിനും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇത് അവസാനിപ്പിച്ചു. ജനങ്ങൾ ആഗ്രഹിച്ച രീതിയിൽ പാലങ്ങളും റോഡുകളും നിർമിച്ചു. വൈദ്യുതിയും ലഭ്യമാക്കി. പരമ്പരാഗത പാർട്ടികളിലുള്ള ജനവിശ്വാസം കുറഞ്ഞു. സിനിമാ തീയേറ്ററുകൾ, സംഗീതം, ലൈറ്റ് ഫെസ്റ്റുകൾ തുടങ്ങിയവ സാധാരണക്കാർക്കായി ആരംഭിച്ചു. കാശ്മീരിൽ നടന്ന ജി 20 ടൂറിസം ഉച്ചകോടിയുടെ വിജയകരമായ സമാപനവും പുതിയ മാറ്റങ്ങൾ എത്രത്തോളമുണ്ടെന്നുള്ളതിന്റെ പ്രതിഫലനമാണ്

Share
അഭിപ്രായം എഴുതാം