ഡൽഹിയിലും ജമ്മു കശ്മീരിലും ഭൂലചനം: അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ

ഡൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുൽമാർഗിൽ നിന്ന് 89 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകളില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.2023 ഓ​ഗസ്റ്റ് 5 ന് രാത്രി 9.31 നാണ് ഭൂകമ്പം ഉണ്ടായത്.

പാകിസ്താനിലെ റാവൽപിണ്ടി, ലാഹോർ, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലാണ് പ്രകമ്പനം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ജമ്മു കശ്മീരിൽ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഓ​ഗസ്റ്റ് കാലത്ത് റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും ജമ്മുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗുൽമാർഗിടുത്ത് ഓ​ഗസ്റ്റ് 5ന് രാവിലെ 8.36 ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നത്

Share
അഭിപ്രായം എഴുതാം