108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽ ശ്രീ രാഘവേന്ദ്ര സ്വാമി മഠം നിർമ്മിക്കുന്ന 108 അടി ഉയരമുള്ള പ്രഭു ശ്രീരാമചന്ദ്ര ജിയുടെ പ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു, 23/07/23 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കുർണൂലിൽ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. കുർണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക. മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പത്തിന് കീഴിൽ 500 കോടി രൂപ ചെലവിലാണ് ഇത് നിർമിക്കുന്നത്. ശ്രീരാമനോടുള്ള വികാരവും ഭക്തിയും കൊണ്ട് കുർണൂലിനെ ഈ പ്രതിമ ഉയർത്തിപ്പിടിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

ലോകത്തിന് സനാതന ധർമ്മത്തിന്റെ സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജിൽ 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.

വൈഷ്ണവ പാരമ്പര്യം ഇന്ത്യയിലും ലോകമെമ്പാടും വരും കാലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുകയാണ് ‘മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പ’ത്തിന്റെ പിന്നിലെ ലക്ഷ്യങ്ങളിലൊന്ന്. അന്നദാനം, വിദ്യാദാനം എന്നിങ്ങനെ നിരവധി സാമൂഹ്യപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട് . ഇതോടൊപ്പം ശുദ്ധമായ കുടിവെള്ളവും , വീടുകളും ഗ്രാമവാസികൾക്ക് നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം