ഗുജറാത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; കുട്ടിയുൾപ്പെടെ 3 മരണം, 8 പേര്‍ കുടുങ്ങിക്കിടക്കുന്നു
ഗുജറാത്തിലെ ജാംനഗർ സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്
ഗുജറാത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; കുട്ടിയുൾപ്പെടെ 3 മരണം, 8 പേര്‍ കുടുങ്ങിക്കിടക്കുന്നു
അഹമ്മദാബാദ്: ജാംനഗറിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് കുട്ടി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. അപകടത്തിൽപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ ജാംനഗർ സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ജയപാൽ സാദിയ (35), മിത്തൽ സാദിയ (35), ഇവരുടെ മകൻ ശിവരാജ് (4) എന്നിവരാണ് മരിച്ചത്. എങ്ങനെയാണ് കെട്ടിടം തകർന്നുവീണതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിനു ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നു ജനങ്ങള്‍ ആരോപിച്ചു. അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Share
അഭിപ്രായം എഴുതാം