സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എച്ച് ആര്‍ ഡി കിലയില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാക്ഷരതാ മിഷന്‍ വഴി പ്രായഭേദമന്യേ പഠിക്കാന്‍ താത്്പര്യമുള്ള എല്ലാവര്‍ക്കും അറിവ് പകരാനായി. പൗരന്‍മാരില്‍ ജനാധിപത്യ ബോധവും ശാസ്ത്ര ചിന്തയും വളര്‍ത്താന്‍ വിദ്യാഭ്യാസ വ്യാപനത്തിലൂടെ കഴിഞ്ഞുവെന്നും ഇതിലൂടെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞെന്നും ഭരണനിര്‍വഹണം ക്രിയാത്മകമായെന്നും പ്രൈമറിതലം മുതല്‍ ബിരുദതലം വരെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നിയമസഭാ മണ്ഡല പരിധിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, എസ് എസ് കെ പ്രതിനിധികള്‍ ബി ആര്‍ സി പ്രതിനിധികള്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →