ആലുവയിൽ ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിൽ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി

കൊച്ചി : ആലുവയിൽ യുവാവ് വിഷം കഴിച്ച് മരിച്ചു. ആലുവ പറവൂർ കവല ആലങ്ങാട്ട് പറമ്പിൽ രതീഷാണ് (40) മരിച്ചത്. ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിലെത്തി രതീഷ് വിഷം കഴിക്കുകയായിരുന്നു. 2023 മെയ് 15നാണ്സംഭവം.

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടിയെയും കൂട്ടി വീട്ടിൽ നിന്നും പിണങ്ങിപ്പോയിരുന്നു.

Share
അഭിപ്രായം എഴുതാം