അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്

കുമളി: ചിന്നക്കനാലില്‍നിന്നു മയക്കുവെടി വച്ചു പിടികൂടി പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്റെ വലതു കണ്ണിനു കാഴ്ച കുറവുള്ളതായി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ആനയുടെ ദേഹത്തും തുമ്പിക്കൈയിലും രണ്ടു ദിവസം പഴക്കമുള്ള പരുക്കുകള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. മയക്കുവെടി വച്ചശേഷം വാഹനത്തില്‍ കയറ്റി പരിശോധന നടത്തിയപ്പോഴാണ് കാഴ്ചക്കുറവ് കണ്ടെത്തിയത്.

അതേസമയം, കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ വണ്ണാത്തിപാറ മേഖലയില്‍തന്നെ അരിക്കൊമ്പന്‍ ചുറ്റിത്തിരിയുന്നതായാണ് റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ സൂചിപ്പിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ റേഡിയോ കോളറില്‍നിന്നു സിഗ്‌നല്‍ ലഭിച്ചില്ല. അതോടെ വനം വകുപ്പ് വാച്ചര്‍മാര്‍ അരിക്കൊമ്പനെ തേടിയിറങ്ങി. ഉച്ചയ്ക്കുശേഷം സിഗ്‌നല്‍ ലഭിച്ചുതുടങ്ങി. മൂന്നു ദിവസത്തിനിടെ വനമേഖലയില്‍ മുപ്പതിലധികം കിലോമീറ്റര്‍ അരിക്കൊമ്പന്‍ സഞ്ചരിച്ചുകഴിഞ്ഞു.

Share
അഭിപ്രായം എഴുതാം