ബാഡ്മിന്റൺ പരിശീലകർക്ക് അവസരം

കുട്ടിക്കാനം : മരിയൻ കോളേജ് ഓട്ടോണമസിൽ പ്രവർത്തിച്ചുവരുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ, ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകർക്ക് അവസരം. എൻ. ഐ.എസ് ഡിപ്ലോമ ഉള്ളവർക്കും രാജ്യത്തെ പ്രതിനിധീകരിച്ചവർക്കും അന്തർ സംസ്ഥാന – അന്തർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്കും അപേക്ഷിക്കാം.

ബയോഡാറ്റായും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികളും കോളേജ് കായിക വിഭാഗത്തിൽ നേരിട്ട് എത്തിക്കുകയോ തപാൽ മുഖേന എത്തിക്കുകയോ ചെയ്യണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷകൾ 2023 മെയ് 10 വരെ സ്വീകരിക്കും.  ഫോൺ.9447387343

Share
അഭിപ്രായം എഴുതാം