ഇടുക്കിയിലെ വന്യമൃ​ഗ ശല്യത്തിന് പരിഹാരം കാണണം – കട്ടപ്പന ഡെവലപ്പ്മെന്റ് ഫോറം

ഇടുക്കി: കട്ടപ്പന – ഇടുക്കിയിലെ വന്യമൃ​ഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഡെവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്കടനം നടത്തി. 2023 മാർച്ച് 30ന് വൈകിട്ട് 7 മണിയോടെ കട്ടപ്പന ഇടുക്കി കവലയിൽ നിന്നാരംഭിച്ച പ്രകടനം ടൗൺചുറ്റി ​ഗാന്ധിസ്വയറിൽ അവസാനിച്ചു.

കെ.ഡിഎഫ് നേതാക്കളായ എം.സി. ബോബൻ, സജിദാസ്, സൂര്യലാൽ ബാബു പുളിമൂട്ടിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ന​ഗരസഭ കൗൺസിലർമാരായ സിജു ചക്കും മൂട്ടിൽ, ബെന്നി കുര്യൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നുളളവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം