മദ്യലഹരിയില്‍ ഛര്‍ദ്ദിച്ച് മലവിസര്‍ജനം നടത്തി വിമാനയാത്രക്കാരന്‍

ഗുവാഹത്തി: മദ്യലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തു. ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത വിമാന ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കാന്‍ മുന്‍കയ്യെടുത്തത്. ഒപ്പം ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല എന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം