ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31, 2024 ലേക്ക് നീട്ടി

ആധാർ കാർഡ് വോട്ടേഴ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവിൽ നിർബന്ധമല്ലെങ്കിലും ഭാവിയിൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിൽ 1 ആയിരുന്നു ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി. ഇത് 2024 മാർച്ച് 31ലേക്ക് നീട്ടി.

നിലവിൽ 54.32 കോടി ആധാർ നമ്പറുകൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ ഇവ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടില്ലെന്നുമാണ് വിവരം. ഇലക്ഷൻ കമ്മീഷന്റെ വിവരം പ്രകാരം രാജ്യത്ത് 95 കോടി രജിസ്‌റ്റേർഡ് വോട്ടർമാരുണ്ട്.

അധാർ കാർഡും വോട്ടർ ഐഡിയും ലിങ്ക് ചെയ്യാൻ https://www.nvsp.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയാൽ ഇവ ലിങ്ക് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →