കൊട്ടാരക്കരയിൽ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു​പേ​ർ പി​ടി​യിലായി

കൊ​ട്ടാ​ര​ക്ക​ര: കൊട്ടാരക്കരയിൽ നടന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രെ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ പ്ലാം​കീ​ഴി​ൽ ച​രു​വി​ള വീ​ട്ടി​ൽ ച​ക്കു​പാ​റ വി​ഷ്ണു (27), കൊ​ട്ടാ​ര​ക്ക​ര വ​ല്ലം ശ്രീ​കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ അ​രു​ൺ അ​ജി​ത്ത് (25), ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ കോ​ള​നി​യി​ൽപു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​കു​ൽ (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ച​ക്കു​പാ​റ വി​ഷ്ണു കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റുമാ​സം ജ​യി​ൽ ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത് മൂ​ന്നു​മാ​സം മു​മ്പാ​ണ്. ഇ​യാ​ൾ കൊ​ല​പാ​ത​കം, ന​ര​ഹ​ത്യ ശ്ര​മം, കൂ​ട്ട​ക്ക​വ​ർ​ച്ചക​ള്ള​നോ​ട്ട്, അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ്.അ​രു​ൺ അ​ജി​ത്ത് മോ​ഷ​ണം, ക​ഞ്ചാ​വ്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു. ഇ​വ​ർ കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ത്തി​ന്റെ പ്ര​ധാ​നി​ക​ളാ​ണ്.

കൊ​ട്ടാ​ര​ക്ക​ര ഡി​വൈ.​എ​സ്.​പി ജി ​ഡി. വി​ജ​യ​കു​മാ​ർ, കൊ​ല്ലം റൂ​റ​ൽ ജി​ല്ല സി ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി എം.​എം. ജോ​സ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

Share
അഭിപ്രായം എഴുതാം