മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/ അപേക്ഷക 2022 ജനുവരി ഒന്നിനു മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തവരും 18നും 60നും ഇടയില്‍ പ്രായമുളളവരും നാല്‍പത് ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവരും അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവ അംഗവുമായിരിക്കണം. ഭിന്നശേഷിയുള്ള  അവസരത്തില്‍ ലഭിച്ച ഡ്രൈവിങ് ലൈസന്‍സ്/ ലേണേഴ്‌സ് ലൈസന്‍സ് ഉണ്ടായിരിക്കണം. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മുമ്പ് മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ ലഭിച്ചവര്‍ക്കും കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍/ മറ്റ് ഏജന്‍സികള്‍) മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ സൗജന്യമായി ലഭിച്ചവര്‍ക്കും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മുഖേന അനുവദിക്കുന്ന മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തലുകളോട് കൂടി ഏപ്രില്‍ 20നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമപ്പിക്കണം. ഫോണ്‍: 0497 2701081.

Share
അഭിപ്രായം എഴുതാം