അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ ഒഴിവ്

    എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സീനിയര്‍ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ ടെക്‌നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അയക്കണം.  ഇ-മെയില്‍ അയക്കുമ്പോള്‍ Application for the post of Anaesthesia Technician എന്ന് ഇ മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണിലൂടെ അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0484 2386000

Share
അഭിപ്രായം എഴുതാം