വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊല്ലാൻ ശ്രമിച്ചത്.

വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭൂമി തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Share
അഭിപ്രായം എഴുതാം