വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം

വർക്കല: വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും യുവാവിനെയും ആക്രമിച്ച കേസിൽ പത്തംഗ സംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റു ചെയ്‌തു.വർക്കല രാമന്തള്ളി ബിസ്‌മിയ മൻസിലിൽ അർഷാദാണ് (45) പിടിയിലായത്.

2023 ജനുവരി 7ന് രാത്രി 12ഓടെ ഇലകമൺ ഹരിഹരപുരം സ്വദേശി ശാലിനിയുടെ വീട്ടിൽ പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ശാലിനിയുടെ മകനും വർക്കല രാമന്തളി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവാവിന്റെ ബന്ധുക്കൾ നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതപ്പെടുത്തി.

Share
അഭിപ്രായം എഴുതാം