രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു. കലാവഡ് റോഡിൽ വാഗുഡാദ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്നു സംഭാവന സ്വീകരിച്ച് നിർമിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതിസരോവർ എന്നാണ് പേരിട്ടത്.

ന്യാരാ നദിയിൽ 400 അടി നീളത്തിലുള്ള അണയുടെ നിർമാണോദ്ഘാടനം രാജ്കോട്ട് മേയറുടെയും എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. 15 ലക്ഷം രൂപയാണ് ചെലവ്. മോദിയുടെ അമ്മ ഹീരാബായോടുള്ള ബഹുമാനസൂചകമായാണ് നാമകരണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സാഖിയ പറഞ്ഞു. 2022 ഡിസംബർ 30-നായിരുന്നു ഹീരാബായുടെ മരണം. ഇവർ താമസിച്ചിരുന്ന വൃന്ദാവൻ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗർ കോർപ്പറേഷൻ പൂജ്യ ഹീരാബാ മാർഗ് എന്ന് ജീവിച്ചിരിക്കെതന്നെ പേരിട്ടിരുന്നു.

Share
അഭിപ്രായം എഴുതാം