ചാവക്കാട് “ബീച്ച് ഫെസ്റ്റിവൽ” 30 മുതൽ

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍  ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി ചാവക്കാട്  “ബീച്ച് ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് നടത്തുന്ന സാംസ്കാരിക സമ്മേളനം വൈകീട്ട് 7 മണിക്ക് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തദ്ദേശീയരായ കലാകാരന്മാരുടെ  കലാപരിപാടികള്‍ അരങ്ങേറും. 

ഡിസംബര്‍ 31ന് വൈകീട്ട് 8 മണിക്ക് പുനര്‍ജനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടന്‍പ്പാട്ടും ജനുവരി 1ന് വൈകീട്ട്  7 മണിക്ക് മെഹദി ആവാസ് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടാകും. കൂടാതെ പുതുവത്സര പിറവിയെ ആഘോഷമാക്കാൻ വര്‍ണ്ണമഴയും ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം