കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് ചെനീസ് വ്യാപാരികള്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിനു സമീപം സ്‌ഫോടനവും വെടിവയ്പ്പും. മൂന്ന് അക്രമികളെ അഫ്ഗാന്‍ സുരക്ഷാസേന വധിച്ചു. 21 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്കു പരുക്കേറ്റതായും കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.എന്നാല്‍, ഹോട്ടലില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പേര്‍ക്കു മാത്രമേ പരുക്കേറ്റിട്ടുള്ളൂവെന്നാണു താലിബാന്റെ നിലപാട്. കാബൂളിലെ ഷഹര്‍ ഇ നൗ മേഖലയിലാണ് സംഭവം.
ഗസ്റ്റ്ഹൗസിനു സമീപത്ത് രണ്ടു തവണ സ്‌ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു.അഫ്ഗാനിസ്ഥാനിലെത്തുന്ന െചെനീസ് വ്യവസായികള്‍ സ്ഥിരമായി തമ്പടിക്കുന്ന ഗസ്റ്റ്ഹൗസിനു സമീപത്താണ് സ്‌ഫോടനം നടന്നത്.ഗസ്റ്റ്ഹൗസ് സായുധസംഘം പിടിച്ചെടുത്ത് താമസക്കാരെ ബന്ദികളാക്കാനായിരുന്നു ശ്രമം. എന്നാല്‍, ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല.കാണ്ഡഹാര്‍ പ്രവിശ്യയിലെ പാക് അതിര്‍ത്തിയോടു ചേര്‍ന്ന സ്പിന്‍ ബോള്‍ഡാക്ക് ഗേറ്റിന് സമീപം കഴിഞ്ഞദിവസമുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ള്‍