ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനു യു.എസില്‍ അംഗീകാരം, ഡോസിന് 28.6 കോടി

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനു യു.എസില്‍ അംഗീകാരം. സി.എസ്.എല്‍. ബെറിങ്ങിന്റെ ഹീമോഫീലിയ ബി ജീന്‍ തെറാപ്പിക്കുള്ള മരുന്നിന് വില ഡോസിന് 28.6 കോടി രൂപ. ഹെംജെനിക്‌സ് എന്നാണു മരുന്നിന്റെ പേര്. ഒരു ഡോസ് കഴിച്ചാല്‍, രക്തം കട്ടപിടിക്കാതിരിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ 54% കുറയുമെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്.

ഹീമോഫീലിയ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടര്‍ എട്ടിന്റെയോ ഫാക്ടര്‍ ഒമ്പതിന്റെയോ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ഹീമോഫീലിയ. മനുഷ്യ ശരീരത്തിലെ ക്ലോട്ടിങ് ഫാക്ടറുകള്‍ പ്ലേറ്റ്‌ലറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് രക്തം കട്ടപിടിക്കുക. ഹീമോഫീലിയ ഒരു ജനിതകൈവകല്യമാണ്. അതിനാലാണു ജീന്‍ തെറാപ്പിയിലൂടെയുള്ള ചികിത്സയ്ക്കു പ്രാധാന്യം ലഭിക്കുന്നത്.

Share
അഭിപ്രായം എഴുതാം