ഇസ്താംബുള്‍ സ്‌ഫോടനം: 6 മരണം

ഇസ്താംബുള്‍: ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്‌ലാലില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഒരു ഡസന്‍ പേര്‍ക്ക് പരുക്കേറ്റു. നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന.

പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമായ ഇസ്തിക്‌ലാല്‍ സ്ട്രീറ്റില്‍ വൈകുന്നേരം നാലിനുശേഷമാണ് സ്‌ഫോടനം ഉണ്ടായത്. പ്രാരംഭ സൂചനകള്‍ ഭീകരാക്രമണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍ പറഞ്ഞു.

” ജനത്തിരക്കേറിയ സ്ഥലമാണിത്. പെട്ടെന്ന് പ്രദേശം പോലീസ് വളഞ്ഞു. സൈറണുകള്‍ മുഴങ്ങുമ്പോള്‍ ഹെലികോപ്റ്ററുകള്‍ നഗരമധ്യത്തിനു മുകളിലൂടെ പറക്കുന്നുണ്ടായിരുന്നു. ഞാന്‍ 50-55 മീറ്റര്‍ അകലെയായിരുന്നു. പെട്ടെന്നായിരുന്നു സ്‌ഫോടനശബ്ദം. മൂന്ന്‌നാലുപേര്‍ അവിടെ നില്‍ക്കുന്നത് കണ്ടു.”- ദുരന്തത്തിനു സാക്ഷിയായ സെമല്‍ ഡെനിസിയുടെ (57) വാക്കുകള്‍.

Share
അഭിപ്രായം എഴുതാം