പൊതുജനാരോഗ്യ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിങ് നാലിന്

2021ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ നാലിനു രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ, എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. 2021ലെ കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org – Home page) ലഭിക്കും. നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാവുന്നതാണ്. ഇ-മെയിൽ: legislation@niyamasabha.nic.in.

Share
അഭിപ്രായം എഴുതാം