പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും

മെല്‍ബണ്‍: ടി-20 ലോകകപ്പില്‍ രസംകൊല്ലിയായി മഴ. ഗ്രൂപ്പ് ഒന്നില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു.ടോസിനുപോലും സാധ്യതയില്ലാത്തവിധം മെല്‍ബണില്‍ പെരുമഴ പെയ്തതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടു കളിയില്‍ മൂന്നു പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയയെ ആദ്യമത്സരത്തില്‍ തോല്‍പ്പിച്ച കിവികള്‍ മുഴുവന്‍ പോയിന്റും സ്വന്തമാക്കിയിരുന്നു. ഇത്രയും കളിയില്‍ രണ്ടു പോയിന്റ് വീതമുള്ള നാലു ടീമുകള്‍ പിന്നാലെയുണ്ട്. നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ശ്രീലങ്ക ഗ്രൂപ്പില്‍ രണ്ടാമതെത്തിയപ്പോള്‍ ഇം ണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. ഇന്നലത്തെ കളിയില്‍നിന്ന് അക്കൗണ്ടിലെത്തിയ അഫ്ഗാനിസ്ഥാനാണ് അവസാന സ്ഥാനത്ത്.

Share
അഭിപ്രായം എഴുതാം