ലഹരിക്ക് അടിമയായ മകന്‍ മാതാപിതാക്കളെ കുത്തി

കോഴിക്കോട്: ലഹരിക്ക് അടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി(50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്.

അച്ഛനുമായി മകന്‍ ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയെയും മകന്‍ കുത്തി. ഇയാള്‍ കടുത്ത ലഹരിക്ക് അടിമയായിരുന്നു.

ദമ്പതികള്‍ക്ക് കുത്തേറ്റതറിഞ്ഞു നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.പോലീസെത്തിയപ്പോള്‍ ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. അക്രമാസക്തനായ ഷൈനിനെ കീഴടക്കാനും മാതാപിതാക്കളെ രക്ഷിക്കാനും രണ്ടുതവണ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെയാണ് ഷൈന്‍ പോലീസിനു വഴങ്ങിയത്.കുത്തേറ്റ രണ്ടുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാജിയുടെ പരുക്ക് ഗുരുതരമാണ്. ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

Share
അഭിപ്രായം എഴുതാം