അപേക്ഷ ക്ഷണിച്ചു

വിജ്ഞാന്‍ വാടികളില്‍ കോ -ഓര്‍ഡിനേറ്റര്‍ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21 – 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വര്‍ഷമാണ് നിയമന കാലാവധി. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 17ന് വൈകുന്നേരം അഞ്ചിനുമുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാണ്. ഫോണ്‍: 0468 2 322 712.

Share
അഭിപ്രായം എഴുതാം