ബഫർസോൺ പുനഃപരിശോധനാ ഹർജിയുടെ ഉള്ളടക്കം ജനവിരുദ്ധം

ESZ( ബഫര്‍ സോണ്‍ 2022 ജൂണ്‍ 3ലെ കോടതി വിധിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ബഫര്‍സോണ്‍ മേഖലയിലെ ഉപജീവന നിര്‍മ്മിതികള്‍ അടക്കമുള്ള എല്ലാ സ്ഥിതിവിവര കണക്കുകളും ആവശ്യമായ സര്‍ക്കാര്‍ ഏജന്‍സി കളുടെ സഹായത്തോടെ തയ്യാറാക്കി ലിസ്റ്റ് ചെയ്ത മൂന്നു മാസത്തിനകം (സെപ്റ്റംബര്‍ 3 നുള്ളില്‍) കോടതിക്ക് സമര്‍പ്പിക്കുവാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായി വന്യജീവി സങ്കേതങ്ങളുടെ വിശദാംശങ്ങളുടെ വിവരണം എന്ന പേരില്‍ ബഫര്‍ സോണ്‍ പ്രദേശങ്ങളിലെ 28588.16 ഹെക്ടര്‍ വന ഭൂമി ആദിവാസികളുടെയും വനം കയ്യേറ്റക്കാരുടെയും കൈവശമാണ് എന്ന രീതിയിലുള്ള വാദമു ഖങ്ങള്‍ ആണ് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി എന്നപേരില്‍ ഉയര്‍ത്തിയിരിക്കുന്നത്. ESZ പ്രഖ്യാപനം അവിടുത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. മേല്‍പ്പറഞ്ഞ 28588.16 ഹെക്ടര്‍ 22814.59 ഹെക്ടര്‍ ഭൂമി ഏലത്തോട്ടങ്ങള്‍ ആണെന്ന വസ്തുത സര്‍ക്കാര്‍ മറച്ചുവെക്കുന്നു. റിവ്യൂ പെറ്റീഷനില്‍ 123305 ഹെക്ട ര്‍ ESZ ഭൂമിയുണ്ടെന്ന അവകാശപ്പെടുമ്പോഴും കേവലം 28588 ഹെക്ടറിനെ കുറിച്ച് മാത്രമേ വിശദീകരണം ഉള്ളൂ എന്നുള്ളത് ദുരൂഹതയാണ്. ബാക്കി വരുന്ന 94762.7 ഹെക്ടര്‍ ESZ ഭൂമിയിലെ ഉപജീവന നിര്‍മിതികളെക്കുറിച്ചും അവിടെയുള്ള ജനങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും കൃഷി ഭൂമികളെ കുറിച്ചും വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെ കുറിച്ചും വിശദവിവരങ്ങള്‍ നല്‍കുന്നതില്‍ ഹരജി മൗനം പാ ലിക്കുകയാണ്. ESZ ഭൂഭാഗത്തിലെ കോടതി ആവശ്യപ്പെട്ട സ്ഥിതി വിവര കണക്കുകള്‍ നല്‍കാതെ, 2019 ഒക്ടോബര്‍ 23 ലെ ഒരു കിലോമീറ്റര്‍ വായു ദൂരം ജനവാസകേന്ദ്രങ്ങളുള്‍പ്പടെ ESZ ആയി നിര്‍ദേശിക്കുന്ന മന്ത്രിസഭാ തീരുമാനത്തെ റിവ്യൂ പെറ്റീഷനിലും ചേര്‍ത്തുവച്ചിരിക്കുകയാണ്.

ഇപ്രകാരം ബഫര്‍ സോണില്‍പ്പെടുത്തിരിക്കുന്ന ഭൂമി മുഴുവന്‍ കയ്യേറ്റക്കാരുടെയും ആദിവാസികളുടെയും കൈവശം ഇരിക്കുന്ന വനഭൂമി മാത്രമാണ് എന്ന് സുപ്രീംകോടതിയുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാതെ, മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍, തലമുറകളായി ജനങ്ങള്‍ കൈവശം വെച്ച് അനുഭവിച്ചുവരുന്ന കൃഷിയിടങ്ങള്‍ കയ്യേറ്റ ഭൂമിയാണെന്നും, മലയോര ജനത വനം കയ്യേറ്റക്കാരാണെന്നും സുപ്രീംകോടതിയെ അറിയിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണ്.

സുപ്രീംകോടതിക്കും കോടതി പറഞ്ഞിരിക്കുന്ന സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിക്കും കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയത്തിനും നല്‍കേണ്ട വിശദമായ റിപ്പോര്‍ട്ടില്‍ 94762 ഹെക്ടര്‍ ഭൂമിയില്‍ താമസിച്ചുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കര്‍ഷകരുടെ കൃഷി ഭൂമിയുടെയും, കൃഷിയുടെയും ആളുകളുടെയും വീടുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, ആരാധനാലയങ്ങളുടെയും ടൗണ്‍ഷിപ്പുകളുടെയും, വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും വിശദമായ കണക്കുകള്‍ സമര്‍പ്പിച്ചേ മതിയാവൂ. അതില്ലാതെ ഒരു പുനഃപരിശോധന ഹര്‍ജിയും കോടതിയില്‍ നിലനില്‍ക്കുകയില്ല. മലയോര ജനതയെ ഇത്തരത്തില്‍ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കയ്യേറ്റക്കാരായി ചിത്രീകരിച്ചും ജീവിക്കുവാനുള്ള അവകാശത്തെ തടഞ്ഞ് വഴിയാധാരമാക്കി, സുപ്രീംകോടതിക്ക് പുനഃപരിശോധന ഹര്‍ജി നല്‍കി ഒരു ഭരണകൂടത്തിനും നിലനില്‍ക്കുവാന്‍ സാധിക്കുകയില്ല എന്ന് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി മുന്നറിയിപ്പ് നല്‍കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഭാഗമായി രാജ്യമെമ്പാടും വര്‍ദ്ധിച്ചുവരുന്ന പ്രളയത്തിന്റെ പേര് പറഞ്ഞ് വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ ബഫര്‍സോണ്‍ ആക്കാനുള്ള ഭരണകൂട നീക്കത്തെ അതിജീവിക്കും വരെ സംഘടിതമായി നേരിടുമെന്ന് സമിതി ഓര്‍മ്മിപ്പിക്കുന്നു. സുസ്ഥിരവികസനത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കേണ്ട മനുഷ്യനെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന രീതിയില്‍ അമ്മാനമാടി രസിക്കുവാന്‍ ഇവിടെയുള്ള ഉദ്യോഗസ്ഥ വൃന്ദത്തെയും സര്‍ക്കാരിനെയും അനുവദിക്കുന്ന പ്രശ്‌നമില്ല. ജീവിക്കുവാനുള്ള തങ്ങളുടെയും വരുംതലമുറകളുടെയും അവകാശത്തിനായി ഈ ഒറ്റക്കെട്ടായി സംഘടിക്കും. പോരാടും. മലയോരത്തെയും തീരദേശത്തെയും പാവപ്പെട്ടവനെ വേട്ടയാടുന്ന കരിനിയമങ്ങള്‍ക്കു ജന്മം കൊടുക്കുന്ന സര്‍ക്കാരുകളും ഉദ്യോഗസ്ഥ വൃന്ദവും ഈ വിഷയം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ല എങ്കില്‍ വലിയ ജനകീയ സമരത്തെ സര്‍ക്കാര്‍ നേരിടേണ്ടി വരും.

ESZ:

1. 2022 ജൂണ്‍ മുന്നിലെ സുപ്രീം കോര്‍ട്ട് വിധിയുടെ അടിസ്ഥാനത്തില്‍ ബഫര്‍ സോണ്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ പഞ്ചായത്തുകളും വില്ലേജ് ഓഫീസുകളും കൃഷിഭവനുകളും, മറ്റ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്കളെയും സഹകരിപ്പിച്ച് ESZ പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളുടെയും വീടുകളുടെയും കൃഷിയുടെയും കൃഷിയിടങ്ങ ളുടെയും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും ആതുരാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും കെട്ടിടങ്ങളുടെയും ടൗണ്‍ഷിപ്പുകളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിട നമ്പറും മറ്റു വിവരങ്ങളും അടങ്ങുന്ന കണക്കു ശേഖരിച്ച് സെപ്റ്റംബര്‍ 3ന് മുന്‍പ് സുപ്രീംകോടതിയില്‍ എത്തിക്കണം.

  1. ഒപ്പം ഈ സ്ഥിതി വിവര കണക്കുകളുടെ പിന്‍ബലത്തോടെ CEC ക്കും കേന്ദ്രവനപരിസ്ഥിതി മന്ത്രാലയത്തിനും സര്‍ക്കാര്‍ പരാതി നല്‍കണം.
  2. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ റിവ്യൂ പെറ്റീഷനില്‍ വനം കയ്യേറ്റ ക്കാരെയും ട്രൈബല്‍സിനെയും മാത്രമാണ് ബഫര്‍ സോണില്‍ സംരക്ഷിക്കപ്പെടേണ്ടത് എന്ന നിഗൂഢ ലക്ഷ്യത്തോടെയുള്ള പരാമര്‍ശം തിരുത്തി ആവശ്യമായിട്ടുള്ള സ്ഥിതിവിവര കണക്കുകള്‍ ഉള്‍പ്പെടുന്ന മതിയായ രേഖകള്‍ SC മുന്‍പാകെ സമര്‍പ്പിക്കണം.
  3. സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ഔദ്യോഗിക രേഖ അനുസരിച്ച് 9676. കി. റിസേര്‍വ് ഫോറസ്റ്റ് ആണ് ആകെ നിലവിലുള്ളത്. ഇതില്‍ 3475.73 ചതുരശ്ര കിലോമീറ്ററാണ് വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ആകെ വിസ്തൃതി. ഈ വന്യജീവി സങ്കേതങ്ങള്‍ കഴിച്ചു ബാക്കി വരുന്ന 6201 കി റിസേര്‍വ് വനം ബഫര്‍ സോണ്‍ ആക്കുന്നതിനു പകരം റിസര്‍വ് വനത്തിന്റെ അതിര്‍ത്തിക്ക് പുറമേയുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 1224ച. കി ESZ ആയി നോട്ടിഫൈ ചെയ്ത് ഭാവിയില്‍ വനമാക്കി തീര്‍ക്കാനുള്ള ഗൂഢ നീക്കമാണ് പുനഃപരിശോധന ഹര്‍ജിയിലൂടെ വനം വകുപ്പും സംസ്ഥാന സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റു സം സ്ഥാനങ്ങളില്‍ ചെയ്തതുപോലെ ഏരിയല്‍ സര്‍വ്വേ വഴി നിലവിലുള്ള വനാതിര്‍ത്തിക്കുള്ളില്‍ മാത്രം ESZ. പ്രഖ്യാപിക്കുവാന്‍ നടപടി ഉണ്ടാകണം.
  4. ബഫര്‍സോണ്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമസഭകളെ കൊണ്ടും ത്രിതല പഞ്ചായത്തുക്കളെ കൊണ്ടും ESZ പ്രഖ്യാപനത്തിനെതിരെ മതിയായ പൊതുജന താല്‍പര്യം പരിഗണിച്ച് വിശദമായ കണക്കുകളുടെ പിന്‍ബലത്തോടെ പ്രമേയങ്ങള്‍ പാസാക്കി സുപ്രീം കോടതിക്കും MoEF & CEC ക്കും അയക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കണം.
  5. പ്രശ്‌നപരിഹാരത്തിന് ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് സമയം അനുവദിച്ചു കിട്ടുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം.
  6. എഴുപതുകള്‍ക്കു മുമ്പ് മലബാര്‍ മേഖലയിലെ പല ജില്ലകളിലും റിസര്‍വ് വനഭൂമി ഉണ്ടായിരുന്നില്ല എന്നും ജന്മിമാരുടെയും കോവിലകങ്ങളുടെയും മറ്റും സ്വകാര്യഭൂമികളാണ് പിന്നീട് ഭൂപരിഷ്‌കരണ നിയമത്തോടെ 1971ലെ ഫോറസ്റ്റ് വെസ്റ്റിങ്ങ് & അസൈന്‍മെന്റ് ആക്ട് പ്രകാരം വെഡ് ഫോറസ്റ്റുകളായി മാറിയതെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കൃഷിഭൂമികള്‍ വനഭൂമി കയ്യേറിയതല്ല മറിച്ച് സ്വകാര്യ ഭൂമികളും കൃഷിഭൂമികളും വെന്റഡ് റിസേര്‍വ് ഫോറസ്റ്റുകളായി അന്ന് മാറ്റപ്പെടുകയാണ് ഉണ്ടായത് എന്ന വിവരം കോടതിയെ ബോധ്യപ്പെടുത്തണം. അതുകൊണ്ടുതന്നെ കൃഷി ഭൂമിയും ഇപ്പോഴത്തെ വെഡ് റിസര്‍വ് ഫോറസ്റ്റിനും ഒരേ സര്‍വേ നമ്പര്‍ ആണ് ഉള്ളതെന്നും, അത് വനം കയ്യേറിയത് കൊണ്ടല്ല എന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം.

കസ്തൂരിരംഗന്‍ ഇ എസ് എ വിജ്ഞാപനത്തിലെ കെണികള്‍ : 2022 ജൂലൈ 6ന് കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിന്റെ മേലുള്ള പരാതികള്‍ കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയത്തിന് 60 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ടതുണ്ട്.

ലേഖകൻ : കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ വക്താവാണ്.
ഫോൺ: +91 9495643150
+91 80787 73833

Share
അഭിപ്രായം എഴുതാം