ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി

കൊച്ചി : ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആധാരമാക്കി ഹോങ്കോങ്ങ്‌ ജൂണിയര്‍ ചെയ്‌മ്പര്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി സംഗീത അഭയന്‍. വിവിധരാജ്യങ്ങളിലെ 225 വനിതകളില്‍ നിന്നാണ്‌ ഓണ്‍ലൈന്‍ കൈത്തറി കരകൗശല സ്‌റ്റാര്‍ട്ടപ്പായ ഈവ്‌ വേള്‍ഡ്‌ ഡോട്ട്‌കോം സ്ഥാപകയും സിഇഒയുമായ സംഗീതയെ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌.

ഗ്രാമീണ മേഖലയില്‍ സാമൂഹ്യമാറ്റങ്ങളും സുസ്ഥിര വരുമാനവും സൃഷ്ടിക്കുന്ന വനിതാ സംരംഭകര്‍ക്ക്‌ ആഗോള തലത്തില്‍ നല്‍കുന്ന പുരസ്‌കാരമാണിത്‌. കണ്ണൂൂരിലെ കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്റെ ഇന്‍കുബേഷന്‍ സെന്ററായ മൈസോണിലാണ്‌ ഈവ്‌ പ്രവര്‍ത്തിക്കുനന്ത്‌. സ്റ്റാര്‍ട്ടപ്പ്‌മിഷന്‍ സ്‌കെയിലപ്പ്‌ ഗ്രാന്റ്‌, സീഡ്‌ഫണ്ട്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഗ്രാമീണ മേഖലകളിലെ പരമ്പരാഗത കൈത്തറി തൊഴിലാളികള്‍ ,കരകൗശല വിദഗ്‌ദ്ധര്‍ എന്നിവരുടെ ഉദ്‌പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്നതാണ്‌ സംഗീതയുടെ സ്‌റ്റാര്‍ട്ടപ്പ്‌.

കണ്ണൂര്‍ കൈത്തറി, പയ്യന്നൂര്‍ ഖാദി തുണിത്തരങ്ങലില്‍ നൂതന ഡിസൈനുകളില്‍ വസ്‌ത്രങ്ങള്‍ നിര്‍മിച്ച്‌ ഈവ്‌ ബ്രാന്റില്‍ രാജ്യംമുഴുവന്‍ വില്‍പ്പന നത്തുന്നുണ്ട്‌. ഇന്ത്യക്കുപുറത്ത്‌ നിന്നും ഓര്‍ഡറുകളുണ്ടെന്ന്‌ സംഗീത പറഞ്ഞു. ഭര്‍ത്താവ്‌ അഭയന്‍. മക്കള്‍ : ആവണി,അദിതി

Share
അഭിപ്രായം എഴുതാം