മെഡലിനായി ഇന്ത്യൻ ടീമിന്റെ ജീവൻ മരണപ്പോരാട്ടം. ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷന്റെ വക്കിൽ

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷനിലേക്ക്.

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ ( ഐ. ഒ. എ ) നടക്കുന്ന ആഭ്യന്തരകലഹവും രാഷ്ട്രീയ ഇടപെടലും മൂലം തിരഞ്ഞെടുപ്പ് വൈകുന്നതുമൂലം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ. ഒ. സി ) യാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പുതിയ ഭരണസമിതി വന്നില്ലെങ്കിൽ ഇന്ത്യൻ കായിക താരങ്ങൾക്ക് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മീറ്റുകളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരും.
പുറത്തുനിന്നുള്ള ഏതൊരു ഇടപെടലുകളും ഒളിമ്പിക്സ് ചാർട്ടറിന് എതിരാണ്. ഇതാണ് ഐ.ഒ. എ-യെ സസ്‌പെൻഷനിലേക്ക് നയിക്കുന്നത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നരീന്ദർ ബത്രയെ ഡൽഹി ഹൈക്കോടതി നീക്കിയിരുന്നു. അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ്‌ മേത്ത വിഭാഗവും ബത്ര വിഭാഗവും തമ്മിലുള്ള ചേരിപ്പൊരാണ് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ പോകാൻ കാരണം. 2021-ൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. ദേശീയ കായികനയത്തിന് അനുസൃതമായി ഭരണഘടന രൂപപ്പെടുത്തിയിട്ടാകണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്.

കായിക താരങ്ങൾ ആശങ്കയിൽ

ഇന്ത്യൻ കായിക രംഗം രാഷ്ട്രീയക്കാർ കൈവശം വെച്ച് സ്വകാര്യ സ്വത്ത്‌ പോലെ കൈകാര്യം ചെയ്യുന്നതാണ് കായിക താരങ്ങളുടെ ശാപം. ഓരോ ബഡ്ജറ്റിലും കായിക വികസനത്തതിനായി നൽകുന്ന കോടിക്കണക്കിനു രൂപയാണ് ഓരോ സ്പോർട്സ് അസോസിയേഷന്റെ പിന്നിലെ ഗ്രൂപിസത്തിനു കാരണം.

രാഷ്ട്രീയത്തിനതീതമായി കായിക മേഖലയുടെ തലപ്പത്ത് കായിക താരങ്ങളെ മാത്രം നിയമിച്ചാലെ കായിക രംഗം രക്ഷപ്പെടുകയുള്ള. പല അന്താരാഷ്ട്ര മത്സരങ്ങളിലും മത്സരാർഥികളെകാൾ കൂടുതൽ ഭാരവാഹികളാണ് വിദേശത്തേക്ക് പോകുന്നത്. സർക്കാർ ചിലവിൽ അടിപൊളി ഒരു ടൂർ. അതിനപ്പുറം ഒന്നുമില്ല.

രാഷ്ട്രീയ അതിപ്രസരം ഇന്ത്യൻ കായിക രംഗം സീറോ ബാലൻസിൽ എത്തിച്ചു.

പി ടി ഉഷ

അമേരിക്കയിൽ സമാപിച്ച വേൾഡ് മീറ്റിൽ ഹരിയാനക്കാരൻ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ നേടിയ വെള്ളിമെഡൽ മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. ജമൈക്ക പോലുള്ള ചെറു രാജ്യങ്ങൾ മെഡലുകൾ വാരിക്കൂട്ടുമ്പോൾ നമ്മൾ കാഴ്ചക്കാരായി മാറുന്നു.

അഞ്ജു ബേബി ജോർജ്

കേരള സർക്കാരിന്റെ പുതിയ കായിക പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും പ്രാദേശിക സ്പോർട്സ് കൗൺസിൽ രൂപീകരണം നടക്കുകയാണ്. ഭരിക്കുന്ന കക്ഷിയുടെ അനുഭാവികളെ അംഗങ്ങളായി തിരുകും. തൊഴിൽ ഇല്ലാത്തവർക്ക് ഒരു തൊഴിൽ. അത്രമാത്രം.

നീരജ് ചോപ്ര

80-കളും 90-കളും ഇന്ത്യൻ കായിക രംഗം പ്രതിഭകളെകൊണ്ട് സമ്പന്നമായിരുന്നു. പി. ടി. ഉഷ, ഷൈനി വിൽ‌സൺ, എം. ടി. വത്സമ്മ, അശ്വിനി നഞ്ചപ്പ, അഞ്ചു ബോബി ജോർജ് അങ്ങനെ നിരവധി പേർ ലോക കായിക മേളകളിൽ ചരിത്രം കുറിച്ച പ്രകടനം നടത്തിയെങ്കിൽ ഇന്ന് ഇന്ത്യൻ കായിക രംഗം സീറോ ബാലൻസിൽ എത്തിയതിന്റെ ഉത്തരവാദിത്വം കായിക മേഖല കൈപിടിയിൽ ഒതുക്കാനുള്ള രാഷ്ട്രീയ കിടമത്സരമാണെന്ന് പറയാതെ വയ്യ.

Share
അഭിപ്രായം എഴുതാം